പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും

Friday 15 December 2017 9:23 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. പ്രധാനമന്ത്രിയുടെ പാക് പരാമര്‍ശം, ജി.എസ്.ടി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. മുത്തലാഖ് നിയമവിരുദ്ധമാക്കുന്നതിനും, ട്രാന്‍സ്‌ജെന്ററുകളുടെ അവകാശ സംരക്ഷണത്തിനുള്ള ബില്ലുകളും സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരും.

ഇന്ന് മുതല്‍ ജനുവരി 5 വരെയാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹജാന്‍ ദല്‍ഹിയില്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ സമ്മേളനത്തിന് ശേഷം അന്തരിച്ച സിറ്റിംഗ് അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും ഇന്നത്തേക്ക് പിരിയും. പാര്‍ലമെന്റില്‍ എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.