മലദൈവങ്ങളുടെ ഊരാളി ഓര്‍മയായി

Friday 15 December 2017 11:07 am IST


പട്ടാഴി: 27 വര്‍ഷക്കാലം കാട്ടാമല ഊരാളിയായിരുന്ന പാളയ്ക്ക തുണ്ടില്‍ ഗോപാലന്‍ (86) അന്തരിച്ചു. പഴയകാല ഐതീഹ്യങ്ങളും പാരമ്പര്യങ്ങളും നിലനിര്‍ത്തി നാടിന്റെ ഐശ്വര്യത്തിനായി മലദൈവങ്ങളെ പ്രതീപ്പെടുത്തുകയും പ്രാചീന കലാരൂപങ്ങളെ പ്രത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഊരാളിയായാണ് ഗോപാലന്‍ അറിയപ്പെട്ടിരുന്നത്.
മലക്കുട മഹോത്സവത്തിന്റെ ഭാഗമായി വെറ്റകെട്ടുവയ്പ്, പടയണി എന്നിവയും മറ്റ് ആചാരങ്ങളും ഇവിടെ നില നിന്നിരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കിയിരുന്നത് ഊരാളിയായിരുന്നു.
പടയണിയുടെ ഭാഗമായി വീടുകളിലെത്തി ഊരാളിയുടെ നേതൃത്വത്തില്‍ മലദൈവങ്ങളെ പ്രതിപ്പെടുത്തി കുടുംബങ്ങളില്‍ ദോഷം അകറ്റിയിരുന്നുവെന്നാണ് ഇതു സംബന്ധിച്ച വിശ്വാസം. പ്രത്യേകം ഉടയാടകള്‍ ധരിച്ച് വാളുമേന്തി പടയണി ദിവസങ്ങളില്‍ ഊരാളി വീടുകളിലെത്തുമായിരുന്നു.
പുകയിലച്ചാറു കഴിച്ച് ഉറഞ്ഞുതുള്ളി ഊരാളിയെത്തുന്നത് കാട്ടാമല ദേശത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ആചാരങ്ങള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. നീണ്ട 27 വര്‍ഷക്കാലം ആചാരപെരുമയില്‍ പ്രാചീന കാലരൂപങ്ങളെ നെഞ്ചിലേറ്റാനും ഊരാളിക്ക് കഴിഞ്ഞു. ഭാര്യ: വെളുമ്പി. മക്കള്‍: ലക്ഷ്മിക്കുട്ടി, മണി. മരുമക്കള്‍: ബാലന്‍, പൊടിയന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.