പുതിയ സൗരയുഥത്തെ കണ്ടെത്തി നാസ

Friday 15 December 2017 11:58 am IST

ന്യൂയോര്‍ക്ക്: സൗരയുഥത്തിന് സമാനമായി സൂര്യനും എട്ടു ഗ്രഹങ്ങളും അടങ്ങിയ സമൂഹത്തെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കണ്ടെത്തി. ഗ്രഹാന്വേഷണ കെപ്‌ളര്‍ ദൂരദര്‍ശിനി നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്താണു നാസ ഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കെപ്‌ളര്‍ 90 എന്ന നക്ഷത്രത്തെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളുടെ കൂട്ടത്തെയാണ് കണ്ടെത്തിയത്. ഏകദേശം 2,545 പ്രകാശ വര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പുതിയ ഗ്രഹങ്ങളിലൊന്നും ജീവന്റെ സാധ്യതയില്ലെന്ന് നാസ പറഞ്ഞു.

പുതുതായി കണ്ടെത്തിയ കെപ്‌ളര്‍ 90ഐ ഭൂമിക്ക് സമാനമായി പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രഹമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.