യു.എസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Saturday 29 September 2012 3:44 pm IST

ഹൂസ്റ്റണ്‍: അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. അമേരിക്കയിലെ വില്‍മെന്റ്‌ തുറമുഖത്തിനടത്തു നിന്നാണ്‌ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്‌. 18 വയസ്സുള്ള ഹര്‍ഷ മദ്ദുല എന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെയാണ്‌ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. ശനിയാഴ്ച ഉച്ചയ്ക്ക്‌ ശേഷം സഹപാഠിയുടെ വീട്ടില്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങിയശേഷം ഹര്‍ഷയെ കാണതാവുകയായിരുന്നു. സഹപാഠികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും ഹര്‍ഷയെ കണ്ടെത്താന്‍ സാധിച്ചില്ല. രാവിലെ തടാകത്തില്‍ മത്സ്യബന്ധനം നടത്തിയ മത്സ്യതൊഴിലാളികളാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. ഹര്‍ഷയുടെ പേഴ്സും മൊബൈല്‍ ഫോണും മൃതദേഹത്തില്‍ നിന്ന്‌ കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ ഇത്‌ സഹായകമായതായി പോലീസ്‌ വ്യക്കമാക്കി. ഹര്‍ഷ കാല്‍ വഴുതി കനാലില്‍ വീണതാകാം അപകടകാരണമായതെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഇല്ലെന്ന്‌ വീട്ടുകാര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ലോങ്ങ്‌ അയിലന്റിലാണ്‌ ഹര്‍ഷയുടെ കടുംബം താമസിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.