മുത്തലാഖ്​ ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്​ കേന്ദ്ര മന്ത്രിസഭ അംഗീകാരം

Friday 15 December 2017 3:18 pm IST

ന്യൂദല്‍ഹി: മുത്തലാഖ്​ ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലീം വ​നി​ത വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ ബില്ലിന്​ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബില്ല്​പാര്‍ലമന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

മു​ത്ത​ലാ​ഖ്​​ നി​യ​മ​വി​രു​ദ്ധ​വും ജാ​മ്യ​മി​ല്ല കു​റ്റ​വു​മാ​ക്കു​ന്നതാണ്​ ക​ര​ട്​ ബി​ല്ല്​. ബില്ല്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നേരത്തെ, സം​സ്​​ഥാ​ന സര്‍ക്കാറുകളുടെ പ​രി​ഗ​ണ​ന​ക്ക​യ​ച്ചിരുന്നു. മു​ത്ത​ലാ​ഖ് ചൊ​ല്ലി​യാ​ല്‍ മൂ​ന്നു വ​ര്‍ഷം വ​രെ ത​ട​വും പി​ഴ​യും ബി​ല്ലി​ല്‍ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്നു. വി​വാ​ഹ​മോ​ച​ന ശേ​ഷം സ്​​ത്രീ​ക്കും കു​ഞ്ഞി​നും ജീ​വ​നാം​ശ​ത്തി​ന്​ അ​ര്‍​ഹ​ത​യു​ണ്ടാ​വും.

ഭേദഗതി വരുത്തിയ കരടു ബില്ലാണ്​ മന്ത്രിസഭ അംഗീകരിച്ചത്​. ഒറ്റത്തവണ മൂന്ന്​ തലാഖ്​ ചൊല്ലി വിവാഹ മോചനം നടത്തുന്നതാണ്​ മുത്തലാഖ്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.