വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന കോണ്‍ഗ്രസ്സിന്റെ ഹര്‍ജി തള്ളി

Friday 15 December 2017 3:48 pm IST

ന്യൂദല്‍ഹി : ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന കോണ്‍ഗ്രസ്സിന്റെ ഹര്‍ജി അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ ഇടപെടാനാകില്ല, മാനദണ്ഡങ്ങള്‍ മാറ്റണമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ ആയിരത്തിലേറെ ഇവിഎമ്മുകളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. 25 ശതമാനം വിവിപാറ്റുകള്‍ എങ്കിലും എണ്ണണമെന്നായിരുന്നു ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആവശ്യം. ജിപിസിസി അധ്യക്ഷന്‍ മുഹമ്മദ് ആരിഫാണ് ഹര്‍ജി നല്‍കിയത്.

ഗുജറാത്തിലെ വോട്ടെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിച്ചിരുന്നു. ഡിസംബര്‍ 18 നാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലെ വോട്ടെണ്ണല്‍ നടക്കുന്നത്. താന്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് വ്യക്തമാക്കുന്ന സംവിധാനമാണ് വിവിപാറ്റ് (വോട്ടേഴ്സ് വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് )

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.