കണ്ണൂര്‍: തലശേരി തലായി കടപ്പുറം മേഖലയിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ എത്രയും പെട്ടന്ന് ആശ്വാസ നടപടികളെടുക്കണമെന്ന് മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപെട്ടു. രൂക്ഷമായ കടലാക്രമണം മൂലം കടല്‍ഭിത്തികള്‍ക്കും സമീപത്തും ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് എത്രയും പെട്ടന്ന് ഒരു നടപടി ഉണ്ടാവണം. അല്ലാത്തപക്ഷം അടുത്ത പ്രകൃതിക്ഷോഭത്തില്‍ സാരമായ നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് മഹിളാമോര്‍ച്ച ജില്ലാ നേതൃത്വം ആരോപിച്ചു. യോഗത്തില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി ടി.ജ്യോതി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു
#w
പ്രതികരിക്കാൻ ഇവിടെ എഴുതുക: