മഹാരാഷ്ട്രയില്‍ എടിഎമ്മിലേക്ക് പണവുമായി പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം

Friday 15 December 2017 6:04 pm IST

ന്യൂദല്‍ഹി: മാവോയിസ്റ്റുകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ എടിഎമ്മിലേക്ക് പണവുമായി പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നഗരങ്ങളില്‍ 9 മണിക്കുശേഷവും ഗ്രാമങ്ങളില്‍ 6 മണിക്കുശേഷവുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നക്‌സല്‍ പ്രദേശങ്ങളില്‍ പകല്‍ 9നും4നും ഇടയില്‍ മാത്രമേ പണവുമായി വാനുകള്‍ കടന്നു പോകാന്‍ പാടുള്ളുവെന്നും ആഭ്യന്തരമന്ത്രാലയം പ്രത്യേക നിര്‍ദ്ദേശം നല്‍കി.

ക്യാഷ് വാനുകള്‍ക്കുള്ളില്‍ സ്വതന്ത്രമായ രണ്ട് അറകള്‍ ഉണ്ടായിരിക്കണം. ഒന്ന് പണം കൊണ്ടുപോകാനും മറ്റൊന്ന് യാത്രചെയ്യുന്നവര്‍ക്ക് വേണ്ടിയും. പണം സൂക്ഷിക്കുന്ന ലോക്കറിന് ഇലക്ട്രിക് ലോക്കുണ്ടായിരിക്കണം. ഡ്രൈവ്രര്‍, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍, രണ്ട് എടിഎം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വാഹനത്തിലുണ്ടായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

നിലവില്‍ 8,000 സ്വകാര്യ ക്യാഷ് വാനുകളാണ് രാജ്യത്തുള്ളത്. ദിവസവും 15,000 കോടി രൂപയാണ് ഇവര്‍ കൈമാറ്റം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.