തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന ആവശ്യമാണുള്ളതെന്ന് മുസ്ലിംലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. കള്ള്ചെത്ത് വ്യവസായം നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യനിരോധനം സംബന്ധിച്ച് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണം. കള്ള് വ്യവസായം അവസാനിപ്പിക്കുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികലെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നും ഇ.ടി പറഞ്ഞു. കള്ള് വ്യവസായം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
സംസ്ഥാനത്ത് വ്യാജമദ്യം വില്‍ക്കുന്നത് പ്രധാനമായും കള്ളിന്റെ മറവിലാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇക്കാര്യമാണ് തിരുവനന്തപുരത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്തത്. യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനും ധാരണയായി.
പരിസ്ഥിതി വിഷയങ്ങള്‍ ഏറ്റെടുക്കാനും യോഗത്തില്‍ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: