തിരുവനന്തപുരം: സിബിഎസ്ഇ, ഐസിഎസ്സി നവോദയ, കേന്ദ്രീയവിദ്യാലയങ്ങളിലെ കായികതാരങ്ങളെ പങ്കെടുപ്പിച്ച് സ്പോര്‍ട്സ് മീറ്റ് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തും. കേന്ദ്രീയ സിലബസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലും പ്രാധാന്യമുള്ള കായികഇനങ്ങളില്‍ മാത്രം മത്സരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യസംരംഭം എന്ന നിലയില്‍ ഇപ്പോള്‍ അത്ലറ്റിക്സില് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങള്‍ അണ്ടര്‍ 14നും അണ്ടര്‍ 17നും (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) ആയി രണ്ടു വിഭാഗമായാണ് സംഘടിപ്പിക്കുന്നത്. 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍, ഷോട്ട്പുട്ട്, ലോഗ് ജമ്പ്, ഹൈ ജമ്പ്, 4ഃ100മീറ്റര്‍, റിലേ, 4ഃ100മീറ്റര്‍, റിലേ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന മത്സരങ്ങള്‍ ജനുവരി 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. ജനുവരി 20ന് മുമ്പായി ജില്ലാതല മത്സരങ്ങള്‍ കഴിഞ്ഞിരിക്കണം. ജില്ലയില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കേ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: