കണ്ണൂര്‍: സര് സയ്യിദ് കോളജ് അലൂംനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് വി.ഖാലിദ് അനുസ്മരണം നാളെ നടക്കും. പൊലീസ് ഓഡിറ്റോറിയത്തില്‍ മൂന്ന് മണിക്ക് ഹൈക്കോടതി ജഡ്ജി എ.മുഹമ്മദ് മുഷ്താഖ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.അബ്ദുള്‍ഖാദര്‍, ജില്ലാ ജഡ്ജിമാരായ കൗസര്‍ എടപ്പകത്ത്, കെ.സോമന്, ഡോ.എ.പി.കുട്ടികൃഷ്ണന്, പ്രൊഫ.എ.ഡി.മുസ്തഫ തുടങ്ങിയവര്‍ പങ്കെടുക്കും. വി.കെ.ഖാലിദിനോടുള്ള ആദരസുചകമായി അദ്ദേഹത്തിന്റെ നാമധേയത്തില്‍ അസോസിയഷന്റെ നേതൃത്വത്തില്‍ കോളജില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടുന്നതിന് സജ്ജരാക്കുന്നതിന് കണ്ണൂര്‍ കേന്ദ്രീകരിച്ച് സെന്റര്‍ ഫോര്‍ എക്സലന്‍സ് അക്കാദമി ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മീര ഷാന്‍, അഡ്വ. കെ.വി.അബ്ദുള്‍ റസാക്ക്, വി.കെ.അബ്ദുള്‍ നിസാര്‍, നൗഷാദ് പൂതപ്പാറ, മുസ്തഫ റാസി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: