കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്ന പുതിയ രണ്ട് ഡയാലിസിസ് യന്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സമര്‍പ്പണച്ചടങ്ങ് 18 ന് രാവിലെ 9.30 ന് ആശുപത്രിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സമര്‍പ്പണം നിര്‍വഹിക്കും. പി.കെ.ശ്രീമതി എംപി, മേയര്‍ ഇ.പി. ലത, കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡണ്ട് കേണല്‍ പി.പത്മനാഭന് എന്നിവര്‍ മുഖ്യാതിഥികളാവും.
ജില്ലാ ആശുപത്രി നിലവില്‍ 3 ഷിഫ്റ്റുകളായി ഡയാലിസിസ് നടത്തിവരുന്നുണ്ട്. 300 ഓളം രോഗികള്‍ ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുതിയ രണ്ട് ഡയാലിസിസ് യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് സേവനം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: