നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡെവലപ്മെന്റ് സൊസൈറ്റിക്ക് കീഴിലെ സാഫല്യം സാമൂഹ്യാധിഷ്ഠിത പുനരധിവാസ അസോസിയേഷന്റെ 14-ാം വാര്‍ഷികം ഹൃദ്യ 2017 ഇന്ന് വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാഭ്യസധനസഹായം, ചികിത്സാധനസഹായം, പ്രദര്‍ശനവിപണനമേള, കലാപരിപാടികള്‍, അവാര്‍ഡ്ദാനം എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 2ന് നടക്കുന്ന പൊതുസമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, രൂപതാ വികാരിജനറല്‍ ജി. ക്രിസ്തുദാസ്, നഗരസഭാ അധ്യക്ഷ ഡബ്ല്യൂ.ആര്. ഹീബ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: