തോട്ടം തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

Saturday 16 December 2017 12:25 pm IST

തിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ പണിമുടക്കി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നു ബിഎംഎസ് ഉള്‍പ്പെടെയുള്ള തോട്ടം തൊഴിലാളി സംയുക്തസമരസമിതി ഭാരവാഹികളായ പി.എസ്. രാജന്‍, എച്ച്. രാജീവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 21ന് രാവിലെ 11ന് സിഐടിയു സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. തോട്ടം തൊഴിലാളികളുടെ ശമ്പളം കാലോചിതമായി പരിഷ്‌കരിക്കുക, തോട്ടം തൊഴിലാളികള്‍ക്കു മാത്രമായി പ്രത്യേക ഭവനനിര്‍മാണപദ്ധതി നടപ്പാക്കുക, വീട് വയ്ക്കാന്‍ മാനേജ്മെന്റ് ഭൂമി വിട്ടുനല്‍കുക, റബര്‍ തോട്ടങ്ങളില്‍ റീ പ്ലാന്റിംഗ് തടസ്സം പരിഹരിക്കുക, അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക തുടങ്ങി പതിനൊന്നിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിച്ചു നിവേദനം നല്‍കിയിരുന്നു. ജ്യോതിഷ്‌കുമാര്‍, ഏരൂര്‍ മോഹനന്‍, കെ.ടി.സി. മുഹമ്മദ്, ഇ.വി. തങ്കപ്പന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.