ആലപ്പുഴ: മുല്ലയ്ക്കല് ചിറപ്പുമായി ബന്ധപ്പെട്ട് കോടതിവിധി ലംഘിച്ച് റോഡിലും നടപ്പാതയിലും സ്ഥാപിച്ച അനധികൃത കടകള്‍ പൊളിച്ചു നീക്കിയതായി മന്ത്രി ജി. സുധാകരന് അറിയിച്ചു. നിയമപരമായി ലേലം ചെയ്തു കൊടുക്കുന്നത് പരിശോധിച്ച് പുനര്‍ലേലം നടത്തും. ലേലം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരായ കച്ചവടക്കാര്‍ക്ക് നടപ്പാതയില്‍ ഒതുങ്ങിയിരുന്ന് കച്ചവടം സൗജന്യമായി നടത്താം. ഇതിനായി ആര്‍ക്കും സാമ്പത്തികം കൊടുക്കേണ്ടതില്ല. ഇത്തരത്തില്‍ നടപടി സ്വീകരിക്കാമെന്നത് ഇന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: