രാജ്യസഭയില്‍ ഇനി യാചിക്കേണ്ട; ഉപരാഷ്ട്രപതി

Saturday 16 December 2017 2:30 am IST

ന്യൂദല്‍ഹി: രാജ്യസഭയില്‍ പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സാധാരണ സഭയില്‍ രേഖകളും ഫയലുകളും സമര്‍പ്പിക്കുമ്പോള്‍ അധ്യക്ഷന്റെ ശ്രദ്ധ ഇതിലേക്ക് തിരിയണമെന്ന് പറയാന്‍ ഐ ബെഗ് യൂ (ഞാന്‍ യാചിക്കുകയാണ്) എന്നു പറഞ്ഞാണ് അംഗങ്ങള്‍ പ്രസംഗം തുടങ്ങുന്നത്.

ഇനി ഈ ബെഗ് (യാചന) വേണ്ട. ഇൗ വിഷയം ഞാന്‍ ഉന്നയിക്കുകയാണ് എന്നു പറഞ്ഞാല്‍ മതി. സഭാനാഥന്‍ കൂടിയായ വെങ്കയ്യ പറഞ്ഞു. ഇത് സ്വതന്ത്ര ഭാരതമാണ്. ഇവിടെ ആരും യാചിക്കേണ്ട. അദ്ദേഹം തുടര്‍ന്നു.

രാജ്യസഭ ചരമോചാരമര്‍പ്പിക്കുമ്പോള്‍ അധ്യക്ഷന്‍ ഇരുന്നുകൊണ്ടാണ് ഉപചാര രേഖ വായിക്കുന്നത്. വെങ്കയ്യ ഈ കീഴ്‌വഴക്കം മാറ്റി, എഴുന്നേറ്റു നിന്നാണ് അദ്ദേഹം ചരമോപചാരമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.