പുറക്കാട് വ്യാപക മോഷണം

Saturday 16 December 2017 2:00 am IST

അമ്പലപ്പുഴ: പുറക്കാടും പഴയങ്ങാടിയിലും വ്യാപക മോഷണം. ഗുരുമന്ദിരങ്ങള്‍, ഐസ് പ്ലാന്റ്, ക്ഷേത്രം എന്നിവിടങ്ങളിലെ ഓഫീസ് കെട്ടിടങ്ങളുടെ പൂട്ടു തകര്‍ത്ത് ഉപകരണങ്ങള്‍ നശിപ്പിച്ചു.
പഴയങ്ങാടി ഐസ്, കൊമ്പുകളം ഐസ് പ്ലാന്റുകളില്‍ നിന്നും 13,000 രൂപ അപഹരിച്ചു. ഇതിനു സമീപത്തെ എസ്എന്‍ഡിപി പ്രാര്‍ത്ഥനാ സമാജത്തിലെ ഓഫീസിന്റെ പൂട്ടുതകര്‍ത്ത് അകത്ത് കയറിയ സംഘം അലമാരകള്‍ തകര്‍ത്ത് ഇതില്‍ സൂക്ഷിച്ചിരുന്ന നിരവധി രേഖകള്‍ നശിപ്പിച്ചു.
പുന്തല എസ്എന്‍ഡിപി 7270 നമ്പര്‍ ശാഖായോഗത്തിലെ ഓഫീസിന്റെ പൂട്ടും തകര്‍ത്ത് അകത്തു കയറിയെങ്കിലും ഒന്നും നഷ്ടമായില്ല. ഒറ്റപ്പന കുരുട്ടൂര്‍ ഭഗവതീക്ഷേത്രത്തിലെ ഓഫീസിന്റ് പൂട്ടു തകര്‍ത്ത് അകത്തു കയറി ഇവിടെ സൂക്ഷിച്ചിരുന്ന കിഴിപ്പണം അപഹരിച്ചു.
ഇതിനുശേഷം പൂജാരിമാര്‍ ഉറങ്ങുന്ന ശാന്തിമഠത്തിലും കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. ഇന്നലെ രാവിലെ ക്ഷേത്രത്തിലും ഗുരുമന്ദിരങ്ങളിലും എത്തിയ ഓഫീസ് സെക്രട്ടറിമാരാണ് മോഷണ വിവരം അറിയുന്നത്. ഉടനെ പോലീസില്‍ അറിയിച്ചു.
രാവിലെ 11ഓടെ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി വിവരം ശേഖരിച്ചു. അമ്പലപ്പുഴയിലും പുറക്കാടും വര്‍ഷങ്ങളായി നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
സ്ഥാപനങ്ങളുടെ ഓടുകള്‍ പൊളിച്ചും പൂട്ടുകള്‍ തകര്‍ത്തുമാണ് ഏറെയും മോഷണങ്ങള്‍ നടന്നിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.