ഗവേഷകരില്ലാതെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം

Saturday 16 December 2017 2:30 am IST

കല്‍പ്പറ്റ: കാര്‍ഷിക മേഖലയ്ക്ക് മികച്ച സംഭവാനകള്‍ നല്‍കിയ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഗവേഷകരില്ലാതെ വീര്‍പ്പുമുട്ടുന്നു. കുരുമുളക്, കാപ്പി തുടങ്ങിയ വിളകള്‍ക്കും പച്ചക്കറി, നെല്‍കൃഷി മേഖലയ്ക്കും തുണയാകേണ്ട കേന്ദ്രം ഇന്ന് വയനാട്ടുകാര്‍ക്ക് ശാപമായി മാറുകയാണ്. ഒഴിവുള്ള 15 ശാസ്ത്രജ്ഞ തസ്തികകളില്‍ പതിനാലും കഴിഞ്ഞ നാല് കൊല്ലമായി ഒഴിഞ്ഞുകിടക്കുകയാണ്.

ഇതോടെ ഗവേണ പ്രവര്‍ത്തനങ്ങളും പാടെ നിലച്ചു. കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ മാത്രമാണ് ഇപ്പോഴുള്ളത്.അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്‌നം മൂലം ഗവേഷണ രംഗങ്ങളിലൊഴികെ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റാന്‍ അമ്പലവയലിന് സാധിച്ചിട്ടുണ്ട്.
പൂപ്പൊലിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കുകയും മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് വിഭിന്നമായി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച്ചവെക്കാനും കഴിഞ്ഞു.

2017ല്‍ വാണിജ്യപുഷ്പഫല പ്രദര്‍ശനമായ പൂപ്പൊലിയിലൂടെ നാല് കോടി 12 ലക്ഷം രൂപ സമാഹരിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞു. കേരളത്തിലെ ഒരു സ്‌റ്റേഷന്റെ ഏറ്റവും വലിയ വരുമാനം കൂടിയാണിത്. ഒഴിവുള്ള 14 തസ്തികകളില്‍ സ്ഥിരമായോ താല്‍ക്കാലികമായോ നിയമനം നടത്തിയാലേ ഗവേഷണകേന്ദ്രം കര്‍ഷകര്‍ക്ക് ഉപകരിക്കുകയുള്ളൂ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.