തിരുവനന്തപുരം: കെ.എം. മാണിയുടെയും എം.പി. വീരേന്ദ്രകുമാറിന്റെയും എല്‍ഡിഎഫ് പ്രവേശം ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ചചെയ്തില്ല. ഇരുവരും നിലപാട് വ്യക്തമാക്കിയ ശേഷം ചര്‍ച്ചമതിയെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം.
രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കുമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എം.പി. വീരേന്ദ്രകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് വീരേന്ദ്രകുമാര്‍ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയിട്ടില്ല. മാണിയും വ്യക്തമായ നിലപാടിലേക്ക് എത്തിയില്ല. ഇരുവരും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനനുസരിച്ച് ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നു സെക്രട്ടേറിയേറ്റില്‍ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: