രാഹുല്‍ ഇന്ന് അധ്യക്ഷ പദമേല്‍ക്കും

Saturday 16 December 2017 9:30 am IST

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധി ഇന്ന് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കും. രാവിലെ 10.30ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിലേക്ക് രാഹുലിനെ അവരോധിക്കുന്നത്.

തെരഞ്ഞെടുപ്പ് വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തു എന്നു വ്യക്തമാക്കുന്ന അധികാര രേഖ കൈമാറും. തുടര്‍ന്ന് നിലവിലെ അധ്യക്ഷ സോണിയാഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ജനാര്‍ദ്ദന്‍ ദ്വിവേദി എന്നിവര്‍ പ്രസംഗിക്കും. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് രാഹുലും പ്രസംഗിക്കും.

സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിയെ അയോഗ്യമാക്കുമെന്ന കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനം രാഹുലിന് ഇത്രവേഗം ഏറ്റെടുക്കേണ്ടിവന്നത്. സോണിയയുടെ രാഷ്ട്രീയത്തില്‍ നിന്നുള്ള വിടവാങ്ങല്‍ വേദിയാകും ഇന്നത്തെ ചടങ്ങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.