പട്ടികജാതി/വര്‍ഗ മോര്‍ച്ച സംസ്ഥാന സമിതി കൊച്ചിയില്‍

Saturday 16 December 2017 2:30 am IST

കൊച്ചി: ബിജെപി പട്ടികജാതി-വര്‍ഗ മോര്‍ച്ചയുടെ സംസ്ഥാന സമിതി യോഗം 16, 17 തീയതികളില്‍ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കും.16ന് അഞ്ചിന് ഭാരവാഹി യോഗവും 17ന് രാവിലെ 10 മുതല്‍ സംസ്ഥാന സമിതി യോഗവും നടക്കും. പട്ടികജാതി/വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീറിന്റെ അധ്യക്ഷതയില്‍ കൂടുന്ന സംസ്ഥാന സമിതി യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്യും.

യോഗത്തില്‍ പട്ടികജാതി/വര്‍ഗ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ചിന്ന രാമു, ദേശീയ വൈസ് പ്രസിഡന്റ് സ്മൃതി ബംഗാരു, ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.എ. പുരുഷോത്തമന്‍, സര്‍ജു തൊയിക്കാവ്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, സംസ്ഥാന ട്രഷറര്‍ വിജയന്‍ നായത്തോട് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്ന് ബിജെപി പട്ടികജാതി-മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.എം. മോഹനന്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.