ബാര്‍ കോഴ: ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം

Saturday 16 December 2017 2:30 am IST

കൊച്ചി: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസിന്റെ തുടരന്വേഷണം റദ്ദാക്കാന്‍ കെഎം മാണി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെഎം മാണി ഹര്‍ജി നല്‍കിയത്.

ഇന്നലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ ഇതു പരിശോധിച്ച സിംഗിള്‍ ബെഞ്ച് അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് സിംഗിള്‍ ബെഞ്ച് ആരാഞ്ഞു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച് ഹര്‍ജി ജനുവരി 17ന് പരിഗണിക്കാന്‍ മാറ്റി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ രജിസ്ട്രിക്ക് കൈമാറാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.