സിപിഎം റിപ്പോര്‍ട്ട് പുറത്തായതില്‍ കമ്മീഷനെ നിയോഗിച്ചു

Friday 15 December 2017 10:16 pm IST

മാനന്തവാടി: കാട്ടിക്കുളത്ത് ഈമാസം മൂന്ന്, നാല്, തീയ്യതികളില്‍ നടന്ന സിപിഎം ഏരിയാസമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെയും ചര്‍ച്ചയുടെയും വിവരങ്ങള്‍ ദൃശ്യ-പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാതില്‍ പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ചു.
സമ്മേളന റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ച കാര്യങ്ങളും നേതാക്കള്‍ക്കെതിരെയുള്ള രൂക്ഷ വിമര്‍ശനങ്ങളും അതേപടി വാര്‍ത്തയായിരുന്നു. ഇത് കൂടാതെ നാലാം തീയ്യതി നടന്ന ഏരിയാ കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും കമ്മറ്റി സെക്രട്ടറിയെ തെരുഞ്ഞെടുക്കാനും അതില്‍ ഒരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ കണക്കും കൃത്യമായിതന്നെ ദൃശ്യ-പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
സമ്മേളന പ്രതിനിധികളില്‍ നിന്നല്ലാതെ ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കില്ലന്ന നിഗമനത്തിലാണ് പാര്‍ട്ടി ഏരിയ കമ്മറ്റി നേതൃത്വം. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തെകുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ അനേ്വഷണ കമ്മീഷനെ കഴിഞ്ഞ ദിവസം ചേര്‍ന്ന മാനന്തവാടി ഏരിയാ കമ്മറ്റി യോഗം തീരുമാനിച്ചതും.
എന്തായാലും കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ സമ്മേളനത്തിനകത്ത് നടന്ന ചര്‍ച്ചകളും മറ്റും പുറത്തായത് സിപിഎം നേതൃത്വം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കമ്മീഷനംഗങ്ങളായ എംഎല്‍ എ ഒആര്‍ കേളുവും ടി കെ പുഷ്പ്പനും, കെ എം ഫ്രാന്‍സീസും വരുംദിവസങ്ങളില്‍ അേന്വഷണം നടത്തി റിപ്പോര്‍ട്ട് സമ്മര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.