മുണ്ടക്കയം: മുണ്ടക്കയം ചേന്നാംപാറയില് പുലിയെ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയില്‍. ചേന്നാംപാറ മുകള്‍ ബി ഡിവിഷന് വട്ടമലഭാഗത്ത് ജനങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. പശുവിന് പുല്ല് ചെത്തുവാനായി എത്തിയ സോഫി എന്ന വീട്ടമ്മയാണ് സമീപത്തെ കാടിനുള്ളില്‍ രണ്ട് പുലികള്‍ കിടക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് സംഭവം.
സോഫി ബഹളം വച്ചതോടെ സമീപത്ത് കളവെട്ടികൊണ്ടിരുന്ന തൊഴിലാളികളായ അഞ്ച് സ്ത്രീകളും വാച്ചര്‍ ജെയിംസും ഓടിയെത്തിയപ്പോള്‍ പുലകള്‍ രണ്ട് ദിശകളിലേയ്ക്കായി ഓടി മറയുന്നത് കണ്ടെന്നും പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. ശബരിമല വനാതിര്‍ത്തി പങ്കിടുന്ന പാഞ്ചാലിമേടിന്റെ താഴ്ഭാഗമാണ് ഈ പ്രദേശം.കഴിഞ്ഞ ദിവസം നാല് കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങിയതും ഇവിടെയായിരുന്നു. കാട്ടു മൃഗങ്ങളുടെ ശല്യം രൂക്ഷമായത് സൈ്വര്യജീവിതത്തെ ബാധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: