ടോറസ് ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

Friday 15 December 2017 10:30 pm IST

മുണ്ടക്കയം: ഭാരവാഹനങ്ങള്‍ നിരോധിച്ച റോഡിലൂടെ പാറമടയിലെ അമിതലോഡുമായി ലോറികള്‍ പോകുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ഇതിനെതിരെ കൊടുങ്ങ പാറമടയില്‍ പുറംപോക്ക് സഥലത്ത് കുടില്‍ കെട്ടി സമരം ചെയ്യുവാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. ഇളംകാട് കൊടുങ്ങയിലെ പാറമടയില്‍ നിന്നും അമിത ലോഡുമായെത്തിയ ടോറസ് ലോറികള്‍ കഴിഞ്ഞ ദിവസവും നാട്ടുകാര്‍ തടഞ്ഞു. ഇളംകാട്–കൊടുങ്ങ റൂട്ടില്‍ അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ റോഡില്‍ ഭാരവാഹനങ്ങള്‍ നിരോധിച്ചിരുന്നു. നാല്‍പതിലധികം ടണ്‍ ഭാരവുമായെത്തിയ മൂന്നു ലോറികളാണ് തടഞ്ഞത്. ലോറികള്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി. എന്നാല്‍ ലോഡുമായി വാഹനങ്ങള്‍ തിരിച്ചയക്കുവാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല. ഇത്തരം സംഭവങ്ങള്‍ പതിവായതാണ് സമരം ശക്തമാക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.