അണ്ടര്‍ -19 ലോകകപ്പ് ഓസീസിനെ ഇന്ത്യന്‍ വംശജന്‍ നയിക്കും

Saturday 16 December 2017 2:30 am IST

സിഡ്‌നി: ഐസിസി അണ്ടര്‍ -19 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ ഇന്ത്യന്‍ വംശജന്‍ ജേസണ്‍ സംഗ നയിക്കും.ഒരു ഓസീസ് ടീമിന്റെ നായക സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ജേസണ്‍. പഞ്ചാബിലെ ഭട്ടിന്‍ഡ സ്വദേശിയായ ജേസണിന്റെ പിതാവ് കോളജ് വിദ്യഭാസത്തിനായി 1980 ല്‍ ഓസ്‌ട്രേലിയിലേക്ക്് പോയതാണ്. പിന്നീട് അവിടെ സ്ഥിരതാമസമാക്കി.

മറ്റൊരു ഇന്ത്യന്‍ വംശജനായ പരം ഉപ്പലും ഓസ്‌ട്രേലിയയുടെ ഇതഹാസം സ്‌റ്റേവ് വോയുടെ മകന്‍ ഓസ്റ്റിനും ടീമിലുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ജെയിംഗ് സതര്‍ലന്‍ഡിന്റെ മകനും വിക്‌ടോറിയന്‍ ഓള്‍ റൗണ്ടറുമായ വില്‍ സതര്‍ലന്‍ഡാണ് ടീമിന്റെ ഉപനായകന്‍. ഓസീസിന്റെ മുന്‍ പേസ് താരം റയാന്‍ ഹാരിസാണ് മുഖ്യ പരിശീലകന്‍. മുന്‍ ഓപ്പണര്‍ ക്രിക് റോഗേസ് സഹ പരിശീലകനും.

2010 ല്‍ മിച്ചല്‍ മാര്‍ഷ് നയിച്ച ഓസീസ് ടീം ലോകകപ്പ്് നേടിയിരുന്നു. അതിനുശേഷം ഓസീസിന് ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞിടില്ല. അടുത്ത മാസം ന്യൂസിലന്‍ഡിലാണ് ലോകകപ്പ്.
ഇത്തവണ ഗ്രൂപ്പ്് ബിയിലാണ് ഓസീസ് മത്സരിക്കുന്നത. ഇന്ത്യ, സിംബാബ്‌വെ, പാപ്പുവ ന്യൂ ഗിനിയ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ ജനുവരി 14 ന് ഇന്ത്യയെ നേരിടും.

17 ന് സിംബാബ്‌വെയേയും 19 ന് പാപ്പുവ ന്യൂ ഗിനിയയേയും എതിരിടും.
ഓസ്‌ട്രേലിയന്‍ ടീം: ജേസണ്‍ സംഗ (ക്യാപ്റ്റന്‍), വില്‍ സതര്‍ലന്‍ഡ്, സേവിയര്‍ ബാര്‍ട്ടലറ്റ്, മാക്്‌സ്് ബ്രയന്റ്്, ജാക്ക് എഡ്‌വേര്‍ഡ്‌സ്, സാക്ക് ഇവാന്‍സ്, ജാര്‍ഡ് ഫ്രീമാന്‍, റയാന്‍ ഹാഡ്‌ലി, ബാക്്‌സ്റ്റര്‍ ഹോള്‍ട്ട്, നേഥന്‍ മക്‌സീനി, ജോനാഥന്‍ മെര്‍ലോ, ജേസണ്‍ റാള്‍ട്ടന്‍, പരം ഉപ്പല്‍, ഓസ്്റ്റിന്‍ വോ, ലോയ്്ഡ് പോപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.