ബാങ്ക് അക്കൗണ്ടിന് ആധാര്‍ നിര്‍ബന്ധമാക്കി

Saturday 16 December 2017 2:53 am IST

ന്യൂദല്‍ഹി: പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാനും നിലവിലുള്ള അക്കൗണ്ടുകള്‍ ഭാവിയില്‍ ഉപയോഗിക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി സുപ്രീംകോടതി ഇടക്കാല ഉത്തരവ്.

ആധാര്‍ നിര്‍ബന്ധമാക്കുന്നത് തടയണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തേണ്ട അവസാന തീയതി മാര്‍ച്ച് 31 ലേക്ക് ആക്കിയ കേന്ദ്രനടപടി ശരിവെച്ചു.

നിലവില്‍ ആധാര്‍ കാര്‍ഡുകള്‍ ഉള്ളവര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോള്‍ ആധാര്‍ രേഖകളും സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ചു. ആധാര്‍ ഇല്ലാത്തവര്‍ അപേക്ഷിച്ചതിന്റെ രസീതും നമ്പറും അടക്കം ബാങ്കില്‍ നല്‍കണമെന്നും ബെഞ്ച് വ്യക്തമാക്കി.

ആധാര്‍ തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമല്ലെന്ന മുന്‍ ഉത്തരവ് ഭരണഘടനാ ബെഞ്ച് ശരിവെച്ചിട്ടുണ്ട്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളിലെ അന്തിമ വാദം ജനുവരി 17ന് ആരംഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.