വാഷിങ്ടണ്‍: എന്തിനു വേറൊരു സൂര്യോദയം എന്നു ചോദിച്ചിട്ടു കാര്യമില്ല ഇനി. മറ്റൊരു സൂര്യന് കൂടി ഉദിച്ചുയരുന്നുണ്ട് മറ്റൊരു സൗരയൂഥത്തില്‍ എന്നു കണ്ടെത്തിരിക്കുന്നു നാസ. ആ സൂര്യനെ ചുറ്റാന്‍ ഉപഗ്രഹങ്ങള്‍ എട്ട്.
ഒരു സൂര്യനല്ല, രണ്ടു സൂര്യന്മാര്, ഒരു സൗരയൂഥമല്ല രണ്ടു സൗരയൂഥങ്ങള്‍. സൂര്യനും ഭൂമിയും ചന്ദ്രനും എല്ലാം ഉള്‍പ്പെട്ട നമ്മുടെ സൗരയൂഥത്തിനു പുറമേ മറ്റൊരെണ്ണം കൂടിയുണ്ടെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തി. പുതിയ സൗരയൂഥത്തില്‍ സൂര്യനും എട്ട് ഗ്രഹങ്ങളുമുണ്ടെന്നും നാസയുടെ കെപ്ലര്‍ ശൂന്യാകാശ ദൂരദര്‍ശിനി കണ്ടെത്തി.
പുതിയ സൗരയൂഥം സംബന്ധിച്ച് കൃത്യമായ സൂചനകള്‍ മുന്‍പ് ലഭിച്ചിരുന്നു. ഗൂഗിളിന്റെ കൃത്രിമ ബുദ്ധി( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് കൃത്യമായി കണ്ടെത്തിയത്.
കെപ്ളര്‍ 90 എന്ന സൂര്യനു ചുറ്റും എട്ട് ഉപഗ്രഹങ്ങളാണ് ഉള്ളത്. ഭൂമിയില്‍ നിന്ന് 2545 പ്രകാശ വര്‍ഷം അകലെയാണ് പുതിയ സൗരയൂഥം. കെപ്ളര്‍ 90 ഐ ആണ് ഇതിലെ ഏറ്റവും ചെറിയ ഗ്രഹം. പക്ഷെ ഇതിന് ഭൂമിയേക്കാള്‍ 30 ശതമാനം വലിപ്പം കൂടുതലാണ്. ഒന്നിലും ജീവന്റെ കണിക പോലുമുണ്ടാവില്ല. കൊടും ചൂടാണ് അവയില്‍; 426 സെല്‍ഷ്യസ്. കെപ്ലര്‍ 90 ഐ എന്ന ഭൂമിയേപ്പോലുള്ള ഗ്രഹം പാറകള്‍ നിറഞ്ഞതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: