പത്താന്‍കോട്ടില്‍ വീണ്ടും ഭീകരാക്രമണ സാധ്യത

Saturday 16 December 2017 10:29 am IST

ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രദേശത്ത് വീണ്ടും ആക്രമണത്തിന് സാധ്യതയെന്ന് സുരക്ഷാ ഏജന്‍സിയുടെ കണ്ടെത്തല്‍. ഇതോടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി ദേശീയ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി.

സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ മൂന്ന് പാക്കിസ്ഥാന്‍ ബോട്ടുകള്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ആയുധാരിയായ ആളെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കണ്ടെത്തിയത്. കൂടാതെ പാക്കിസ്ഥാനിലെ ബാമിയാനില്‍ നിന്നെത്തിയ ആശങ്കയുളവാക്കുന്ന വയര്‍ലെസ് മെസേജും ഏജന്‍സിക്ക് ലഭിച്ചു. എന്നാല്‍ മെസേജ് പൂര്‍ത്തിയാകും മുമ്പ് വിച്ഛേദിക്കപ്പെട്ടു.

ഭരണകാര്യ വക്താവില്‍ നിന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നും വയര്‍ലെസ് സന്ദേശത്തില്‍ പറയുന്നു.എത്തുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പണം നല്‍കിയിട്ടും ഇതുവരെയും വെളിപ്പടുത്തിയില്ലെന്നും കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇവരെല്ലാം തന്നെ ഇപ്പോള്‍ പുറത്താണെന്നും ഇക്ബാല്‍ വെളിപ്പെടുത്തുന്നതോടെ വയര്‍ലെസ് സന്ദേശം വിച്ഛേദിക്കപ്പെട്ടു.

പത്താന്‍കോട്ട് ആക്രമണം നടന്ന സ്ഥലത്തനുചുറ്റും 500 കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2015 ജനുവരി അഞ്ചിനാണ് പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.