ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകള്‍ പൂട്ടിച്ചു

Saturday 16 December 2017 11:39 am IST

ഇരിട്ടി: ഇരിട്ടി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറുക്കാന്‍ കടകളുടെ മറവില്‍ ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന പെട്ടിക്കടകള്‍ പോലീസ് അടപ്പിച്ചു. പുതിയ ബസ്റ്റാന്റിലെ ഒന്നും പഴയ ബസ്സ്റ്റാന്റ് പരിസരത്തെ രണ്ടും പയഞ്ചേരിമുക്കിലെ ഒരു കടയുമുള്‍പ്പെടെ 4 പെട്ടിക്കടകളാണ് ഇരിട്ടി എസ്‌ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂട്ടിച്ചത്. മുറുക്കാന്‍ വില്‍പ്പനയുടെ മറവില്‍ ലഹരി കലര്‍ന്ന വിവിധ തരത്തിലുള്ള വസ്തുക്കള്‍ ഇവര്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വ്യാപകമായി വില്‍പ്പന നടത്തുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ലഹരിക്ക് അടിമകളാകുന്നതോടൊപ്പം മാരക രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു എന്ന് കണ്ടെത്തിയിരുന്നു. അന്യദേശക്കാരാണ് ഇത്തരം കടകള്‍ നടത്തുന്നതില്‍ ഏറെയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.