വെറ്ററിനറി സയന്‍സ് വിദ്യാര്‍ഥികളെ ഉപയോഗിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Sunday 17 December 2017 12:06 pm IST

തിരുവനന്തപുരം: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി നടപ്പാക്കുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയില്‍ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സിന് പഠിക്കുന്ന അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
വെറ്റിനറി ഡോക്ടര്‍മാര്‍ കുറവുള്ള സ്ഥലങ്ങളില്‍ ആവശ്യാനുസരണം നിയമിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ ജഡ്ജി പി. മോഹനദാസ് ഉത്തരവിട്ടു. തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ നായപിടുത്തക്കാരുടെ സേവനം പ്രയോജനപ്പെടുത്തണം. മൃഗക്ഷേമ സന്നദ്ധസംഘടനകളുടെ സേവനം തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ആവശ്യപ്പെടാം. എല്ലാ പഞ്ചായത്തുകളിലും എബിസി പദ്ധതിപ്രകാരം മോണിറ്ററിംഗ് കമ്മറ്റികള്‍ രൂപീകരിക്കണം. ഈ കമ്മറ്റികള്‍ അനധികൃത കശാപ്പുശാലകളുടെപ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കണം. പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.