തിരുവനന്തപുരം: ശബരിമല ദര്‍ശനം കഴിഞ്ഞ് തലസ്ഥാനത്ത് എത്തുന്ന അയ്യപ്പന്മാരോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന് ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ഇടത്താവളം ഒരുക്കുന്നതിന് ദേവസ്വംമന്ത്രിയുടെ നേതൃത്വത്തില്‍ സീസണ് മുമ്പ് വിവിധവകുപ്പുകള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് നടപ്പാക്കിയിരുന്നു.
എന്നാല്‍ ഇത്തവണ ഇത് നടന്നിട്ടില്ല. അതിനാല്‍ അയ്യപ്പന്മാര് വളരെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നും ശ്രീവരാഹം വിജയന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: