കൊല്ലം: ജില്ലയിലെ മൂന്നു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 2018 ജനുവരി 11ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനദിവസമായ ഇന്നുമുതല്‍ 23 വരെ നാമനിര്‍ദ്ദേശപത്രിക നല്‍കാം. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡ് (വിളന്തറ-വനിത), നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡ് (തെക്കുംപുറം-പട്ടികജാതി), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് (മാമ്പുഴ-ജനറല്‍) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 26നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന, 28നകം പിന്‍വലിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: