കാപ്പ കേസിലെ പ്രതി പിടിയില്‍

Saturday 16 December 2017 2:12 pm IST

കരുനാഗപ്പള്ളി: നിരവധി ക്രിമിനല്‍കേസിലെ പ്രതിയും കാപ്പ ചുമത്തി ഒരുവര്‍ഷത്തേക്ക് ജില്ലക്ക് പുറത്തേക്ക് നാടുകടത്തുകയും ചെയ്തിരുന്ന ഓച്ചിറ ഞക്കനാല്‍ പൊന്നന്‍ തൊടിയില്‍ കണ്ണനുണ്ണി (25)യെ ഓച്ചിറ പോലീസ് അറസ്റ്റു ചെയ്തു. നാടുകടത്തിയിട്ടും നാട്ടില്‍വന്നു വീണ്ടും അക്രമസംഭവങ്ങള്‍ സൃഷ്ടിച്ചശേഷം ഒളിവിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കണ്ണനുണ്ണിയെ ഒരുവര്‍ഷത്തേക്ക് നാടുകടത്തിയത്. ഇതിനിടെ മേയ് മാസം നാട്ടില്‍ തിരികെ എത്തുകയും വീണ്ടും അക്രമസംഭവങ്ങള്‍ ഉണ്ടാക്കി ഒളിവില്‍ പോകുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.