കൊല്ലം: കടല്‍ കൊലക്കളമാക്കിയ ദുരന്തനിവാരണ അതോറിട്ടി പിരിച്ചുവിടണമെന്ന് ഭാരതീയജനതാ ന്യൂനപക്ഷമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കേന്ദ്ര ഏജന്‍സി മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ടത്ര നടപടികള്‍ സ്വീകരിക്കാതിരുന്ന സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ദുരന്തനിവാരണ അതോറിട്ടിയാണ് യഥാര്‍ത്ഥ കുറ്റക്കാര്‍. ഇത് പിരിച്ചുവിട്ട് വിദഗ്ധരെ ഉള്‍പ്പെടുത്തി റവന്യുവകുപ്പില്‍ നിന്നും മാറ്റി ആഭ്യന്തരവകുപ്പില്‍ പുനസംഘടിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ.ജോണും ജനറല്‍ സെക്രട്ടറി മുഖത്തല റഹിമും ആവശ്യപ്പെട്ടു. തീരവാസികള്‍ക്കായി കേന്ദ്രം നല്കിയ ഫണ്ട് വകമാറ്റിയതിലൂടെ നടന്ന കോടികളുടെ അഴിമതി സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ വിടുവായത്തം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: