കൊല്ലം: മോഷ്ടാവിനെ കണ്ടെത്താന്‍ പുതിയകാവ് ക്ഷേത്രം സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി. ചൊവ്വാഴ്ച രാവിലെ കൊട്ടിയം സ്വദേശിനിയുടെ ബാഗാണ് മോഷ്ടാവ് കവര്‍ന്നത്. തൂണിനോട് ചേര്‍ന്ന് ബാഗ് വച്ച ശേഷം തൊഴാനായി പോയപ്പോള്‍ പിന്നാലെ തൊഴാനെന്ന വ്യാജേന തൂണിനടുത്തെത്തിയ മോഷ്ടാവ് ബാഗുമായി കടക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ക്ഷേത്രവാതിലില്‍ സ്ഥാപിച്ച കാമറയിലാണ് ഇത് പതിഞ്ഞത്. കേസന്വേഷണം പുരോഗമിക്കുകയാണെന്ന് ഈസ്റ്റ് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: