സ്വാമി ഗീതങ്ങള്‍

Sunday 17 December 2017 2:30 am IST

 

സുരമുനി സേവിത സുന്ദരനയ്യന്‍
സുരജന പൂജിത സുസ്മിതനയ്യന്‍
ചന്ദന കുങ്കുമ ലേപിതനയ്യന്‍
മന്ത്രസുമാര്‍ച്ചിത മംഗളനയ്യന്‍
പ്രണവപ്പൊരുളിന്‍ പ്രഭയാണയ്യന്‍
പ്രകൃതീ പുരുഷലയം പ്രിയനയ്യന്‍
കുനുകുന്തള മന മോഹനനയ്യന്‍
കുവലയ പുഷ്പ സമര്‍പ്പിതനയ്യന്‍
സര്‍വ്വചരാചര രക്ഷകനയ്യന്‍
സര്‍വ്വാനന്ദ സദാശിവനയ്യന്‍
സങ്കട പങ്കഹരന്‍ ഗുരുവയ്യന്‍
സംഗഹരന്‍ ശിവ ശങ്കരനയ്യന്‍
വൃഷ്ടി സമഷ്ടി സമസ്ഥിതനയ്യന്‍
സൃഷ്ടി സ്ഥിതിലയ കാരണനയ്യന്‍
രാഗഹരന്‍ പരമേശ്വരനയ്യന്‍
രോഗഹരന്‍ ശബരീശ്വരനയ്യന്‍
ശ്യാമളരൂപ കളേബരനയ്യന്‍
കോമളവദന സുശോഭിതനയ്യന്‍
നിശ്ചല നിര്‍മ്മല നിസ്തുലനയ്യന്‍
നിത്യനിരാമയ നിരുപമനയ്യന്‍
സന്മയ ചിന്മയ വരഗുണനയ്യന്‍
സച്ചിന്മയ മായാമയനയ്യന്‍
ഹരിഹരസുന്ദര നന്ദനനയ്യന്‍
ഹരിവര വാഹനനെന്‍ പ്രിയനയ്യന്‍
ഭട്ടബന്ധം പൂണ്ടു വാഴുമയ്യപ്പാ പൂം
പട്ടുടുത്തു പള്ളികൊള്ളുമയ്യപ്പാ
മുദ്രിത ധ്യാനസ്ഥിതനാമയ്യപ്പാ ചിന്‍
മുദ്രയോടെ വാണിടും പൊന്നയ്യപ്പാ
തത്വമസി തത്ത്വപ്പൊരുളയ്യപ്പാ ബ്രഹ്മ
തത്ത്വമോതിക്കുടികൊള്ളുമയ്യപ്പാ
കാതരമാനസം കാക്കാനയ്യപ്പാ എന്നും
കാഞ്ചന ശ്രീലകം വാഴുമയ്യപ്പാ
മണിരത്‌ന ഹാരധാരീ അയ്യപ്പാ പൊന്‍
മണികണ്ഠനായി വാഴും അയ്യപ്പാ
കനക കിരീടം ചൂടി അയ്യപ്പാ കയ്യില്‍
കടക കങ്കണം ചാര്‍ത്തി അയ്യപ്പാ
കനകകുണ്ഡലം കാതില്‍ അയ്യപ്പാ ഭസ്മ
കളഭം തിരുനെറ്റിയില്‍ അയ്യപ്പാ
മെയ് നിറഞ്ഞ പൂമാലയില്‍ അയ്യപ്പാ നറും
നെയ്യണിഞ്ഞ പൂമേനിയില്‍ അയ്യപ്പാ
കാനന പൂങ്കാവനത്തില്‍ അയ്യപ്പാ കാല
കാലസ്വരൂപനായ് വാഴും അയ്യപ്പാ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.