ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രം

Saturday 16 December 2017 4:39 pm IST

ന്യൂദല്‍ഹി: 2000 രൂപ മുതലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന എം.ഡി.ആര്‍ ചാര്‍ജ് അടുത്ത വര്‍ഷം മുതല്‍ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡിയായി ലഭിക്കുമെന്ന് കേന്ദ്രം. ഇതുപ്രകാരം 2000ത്തില്‍ താഴെയുള്ള ഒരു പണമിടപാടുകള്‍ക്കും വ്യാപാരിയും ഉപഭോക്താവിനും നേരിടുന്ന പ്രയാസം ഇതോടെ ഇല്ലാതാകുമെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ സ്വീകാര്യത വര്‍ദ്ധിക്കുമെന്നും കേന്ദ്ര ഐ.ടി- നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സബ്‌സിഡിയായി ലഭിക്കുന്ന പണത്തിന്റെ വിതരണം ജനുവരി ഒന്നുമുതല്‍ ആരഭിക്കും. ഇതോടെ ബാങ്കുകളുടെ ആസ്തി 2,512 കോടിയായി വര്‍ദ്ധിക്കും. ഓരോതവണയും ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ബാങ്കുകള്‍ ഇവരില്‍ നിന്ന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജാണ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍). ഇതു കാരണം ഭൂരിഭാഗം പേരും ഇപ്പോഴും നേരിട്ടുള്ള പണമിടപാടുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ സബ്‌സിഡി പേരിട്ട് ബാങ്കുകളിലേക്ക് നല്‍കുന്നത് വ്യാപിരകള്‍ക്കും ഉപഭോക്താവിനും വരുമാനക്കമ്മി കുറയുന്നതിനെ തടഞ്ഞുനിര്‍ത്താന്‍ ഒരുപരിധിവരെ കഴിയുമെന്ന് വ്യാപരസംഘടനകള്‍ വിലയിരുത്തുന്നു.

കഴിഞ്ഞ വാരം ആര്‍.ബി.ഐ പ്രതിവര്‍ഷം 20ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എം.ഡി.ആര്‍ 0.9 ശതമാനം എന്നത് 0.4 ശതമാനമാക്കി കുറച്ചിരുന്നു.2017 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ 2,18,700 കോടിയായിരുന്നു.1000 മുതല്‍ 2000 വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ 15 മുതല്‍ 20 ശതമാനം വരെയായിരുന്നുവെന്നും ഇനിയത് 65 ശതമാനത്തിലേക്ക് ഉയരുമെന്നുമാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.