ക്വിസ് മത്സരം

Sunday 17 December 2017 2:07 am IST

ആലപ്പുഴ: സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പര്‍ശം ജില്ലാതല ആഘോഷത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കും. 19ന് രാവിലെ 10ന് ടൗണ്‍ ഹാളിലാണ് മത്സരം. പ്രൊഫഷണല്‍ കോളജുകളില്‍ പഠിക്കുന്നവര്‍ക്കടക്കം മത്സരത്തില്‍ പങ്കെടുക്കാം. ക്വിസ് മത്സരത്തില്‍ രണ്ടു പേരടങ്ങുന്ന ടീമിന് മത്സരിക്കാം. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പുസ്തകങ്ങളും സമ്മാനമായി നല്‍കും. വിശദവിവരത്തിന് ഫോണ്‍: 9037778034, 0477 2251349.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.