വീടിനു മുന്നിലിരുന്ന ബൈക്കുകള്‍ കത്തിനശിച്ചു

Sunday 17 December 2017 12:18 pm IST

വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍

മലയിന്‍കീഴ്: വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കും ഒരു സ്‌കൂട്ടറും കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. മേപ്പൂക്കട കരുമണ്‍കോട് രഞ്ചുവിന്റെ വീടിന് മുന്നിലിരുന്ന ഹോണ്ട യുണിക്കോണ്‍, യമഹ ബൈക്കുകളും ആക്ടീവ സ്‌കൂട്ടറുമാണ് കത്തിനശിച്ചത്. ഉഗ്രശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന രഞ്ചുവും കുടുംബവും പുറത്തേക്കിറങ്ങി നോക്കുമ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കാണുന്നത്. ഉടനെ നാട്ടുകരുടെ സഹായത്തോടെ വെളളം ഒഴിച്ച് തീകെടുത്തി. എന്നാല്‍ ഹോണ്ട യുണിക്കോണ്‍ ബൈക്ക് പൂര്‍ണമായി കത്തി അമര്‍ന്നിരുന്നു. യമഹ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് കത്തി. ആക്ടീവ സ്‌കൂട്ടറിന്റെ പുറകുവശം പൂര്‍ണമായി കത്തിനശിച്ചു. മലയിന്‍കീഴ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും മൊട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. ടെക്‌നിക്കല്‍ എജ്യൂക്കേഷനിലെ ജീവനക്കാരനാണ് രഞ്ചു.
വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.