ഓര്‍മച്ചെപ്പ് തുറന്ന്, സൗഹൃദം പങ്കിട്ട് അവര്‍ ഒത്തുകൂടി

Sunday 17 December 2017 12:20 pm IST

വിളപ്പില്‍: ഓര്‍മച്ചെപ്പ് തുറന്ന് സൗഹൃദം പങ്കിടാന്‍ അവരെത്തി, പഴയ വിദ്യാലയ തിരുമുറ്റത്തേക്ക്. ഇണങ്ങിയും പിണങ്ങിയും കഴിച്ചുകൂട്ടിയ ബാല്യകാലസ്മരണകള്‍ അയവിറക്കി ഒരു ദിവസം. പേയാട് സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിലെ 1994-95 ബാച്ചിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികളാണ് രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചത്.
സബ് ഇന്‍സ്‌പെക്ടര്‍, അഡ്വക്കേറ്റ്, സെക്രട്ടേറിയറ്റില്‍ ഉന്നത തസ്തികയിലുള്ളവര്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങി നാനാതുറകളിലുള്ളവര്‍ ചങ്ങാത്തം പുതുക്കാന്‍ ഒത്തുകൂടി. ദീപു, താഹ എന്നിവര്‍ സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടാണ് പൂര്‍വവിദ്യാര്‍ഥി സംഗമം യാഥാര്‍ഥ്യമാക്കിയത്. 98 പേരാണ് ‘ഓര്‍മച്ചെപ്പ്’ എന്ന പേരില്‍ രൂപീകരിച്ച പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ എത്തിച്ചേര്‍ന്നത്. സാമൂഹികവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനാണ് ഓര്‍മച്ചെപ്പ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.