പുകയിലപ്പരസ്യം: പാക്കറ്റിന്റെ 45 ശതമാനം മതിയെന്ന് കോടതി

Sunday 17 December 2017 2:46 am IST

കര്‍ണാടക: സിഗരറ്റ് പാക്കറ്റുകളിലെ ആരോഗ്യമുന്നറിയിപ്പു പരസ്യം പാക്കറ്റിന്റെ 40 ശതമാനമാക്കി കുറയ്ക്കാമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ്. ചിത്രങ്ങളോടു കൂടിയ മുന്നറിയിപ്പു പരസ്യം നേരത്തെ പാക്കറ്റിന്റെ 85 ശതമാനമാണ് ഉണ്ടായിരുന്നുന്നത്. 2014ലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു പരസ്യം 85 ശതമാനമാക്കണമെന്ന ഭേദഗതി വരുത്തിയത്.

ഇത് ചോദ്യം ചെയ്തുകൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സിഗരറ്റ്, പുകയില നിര്‍മ്മാണ കമ്പനികള്‍ നല്‍കിയ ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് വിധി. ജസ്റ്റിസ് ബി.എസ് പാട്ടീല്‍, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ മെയില്‍ സുപ്രീം കോടതി വിവിധ ഹൈക്കോടതികളില്‍ നിന്നും എത്തിയ പരാതികളില്ലാം വാദം കേട്ട് തീര്‍പ്പുകല്‍പ്പിക്കണമെന്ന് കര്‍ണാടക ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ കഴിയുമായിരുന്നുവെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ബിസിനസുകളൊന്നും ഇന്ത്യയില്‍ നടത്താന്‍ സാധിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുകയില ഉപയോഗിക്കുന്നവരുടെ കണ്ണില്‍ ഭരണഘടന അനുശാസിക്കുന്നതനുസരിച്ചുള്ള സമത്വത്തിനെതിരെയുള്ള കടന്നുകയറ്റമായിരിക്കുമെന്നും കോടതി വീക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.