മര്‍ഡോക്കിന്റെ 'ഫോക്‌സ്' ഡിസ്‌നി ഏറ്റെടുക്കുന്നു

Saturday 16 December 2017 7:19 pm IST

ന്യൂയോര്‍ക്ക് : മാധ്യമ ഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ സാമ്രാജ്യമായ ‘ഫോക്‌സ്’ ഡിസ്‌നി ഏറ്റെടുക്കുന്നു.അമേരിക്ക ആസ്ഥാനമായ സെഞ്ചുറി ഫോക്‌സെന്ന പ്രശസ്തമായ വിനോദ മാധ്യമ സ്ഥാപനത്തെയാണ് വാള്‍ട്ട് ഡിസ്‌നി കമ്പനി ഏറ്റെടുക്കുന്നത്.5,240 കോടി ഡോളറിനാണ് ഏറ്റെടുത്തിരിക്കുന്നത്.

ഒന്നര വര്‍ഷം കൊണ്ടാകും കൈമാറ്റം പൂര്‍ണ്ണമാകുക.ഇതോടു കൂടി ഡിസ്‌നിയില്‍ 4.4 ശതമാനം ഓഹരി പങ്കാളിത്തം മര്‍ഡോക്കിനു സ്വന്തമാകും. ഫോക്‌സിന്റെ ചലച്ചിത്ര ടിവി സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടിവി ബിസ്സിനസ്സുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍ , നാഷ്ണല്‍ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്‌നിക്ക് സ്വന്തമാകും.

സ്റ്റാര്‍ ചാനല്‍ ശൃംഖലകള്‍ ഇതോടു കൂടി ഡിസ്‌നിയുടെ നിയന്ത്രണത്തിലാകും.ടിവി സ്‌റ്റേഷനുകളും ഫോക്‌സ് വാര്‍ത്താ ചാനലുകളും ഇടപാടിന് മുന്‍പ് പ്രത്യേക കമ്പനിയായി മാറ്റും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.