സണ്ണിയുടെ നൃത്തത്തിന് വിലക്കുമായി കര്‍ണ്ണാടക

Saturday 16 December 2017 7:26 pm IST

ബെഗളൂരു : ബോളിവുഡ് ചലച്ചിത്രതാരം സണ്ണി ലിയോണിന്റെ പുതുവര്‍ഷ നൃത്ത പരിപാടിക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.കന്നഡ രക്ഷണ വേദികെ യുവസേന പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം.

പരിപാടിക്ക് നിശ്ചയിച്ചിരുന്ന വേദിയായ മാന്യത ടെക് പാര്‍ക്കിനു മുന്നില്‍ യുവസേന നേരത്തെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആഗസ്റ്റില്‍, കൊച്ചിയില്‍ മൊബൈല്‍ ഷോറൂം ഉത്ഘാടനത്തിനായി എത്തിയപ്പോള്‍ ക്രമസമാധാന പ്രശ്‌നം ഉടലെടുത്തതായി തീരുമാനം വിശദീകരിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.

പുതുവര്‍ഷത്തലേന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ഹൈക്കോടതി നിര്‍ദ്ദേശവും പരിഗണിച്ചിട്ടുണ്ട്, എന്നാല്‍ ഇത് കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയാണെന്ന് സംഘാടക സമിതി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.