ദുരന്ത ബാധിതര്‍ക്ക് ഐക്യദാര്‍ട്യവുമായി മഹിളാമോര്‍ച്ച

Sunday 17 December 2017 1:00 am IST

പത്തനംതിട്ട: ഓഖിദുരന്ത ബാധിതര്‍ക്ക് ഐക്യദാര്‍ട്യവുമായി മഹിളാമോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിലും ധര്‍ണ്ണയിലും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിഷേധമിരമ്പി. തീരദേശത്തെ വനിതകളെ അപമാനിച്ച മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ജാഗ്രതക്കുറവിലൂടെ തീരദേശത്തെ കണ്ണീര്‍ക്കടലിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വരുത്തിയ വീഴ്ചയും കൂട്ടായ്മയില്‍ തുറന്നുകാട്ടി.
അബാന്‍ ജംങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ഹാളിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിജെപി സംസ്ഥാന ട്രഷറര്‍ ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു.
മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് മിനിഹരികുമാര്‍ അദ്ധ്യക്ഷയായി. ബിജെപി ജില്ലാപ്രസിഡന്റ് അശോകന്‍ കുളനട, ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍, മഹിളാമോര്‍ച്ച ഭാരവാഹികളായ ജയാശ്രീകുമാര്‍, രാജി വിജയകുമാര്‍, ലീലാമ്മാള്‍, ബി.സുമതിയമ്മ, ശ്രീദേവി താമരാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.