പന്തളം വലിയകോയിക്കല്‍ക്ഷേത്രത്തില്‍ ദര്‍ശനത്തിനും തിരുവാഭരണം തൊഴാനും വന്‍ഭക്തജനത്തിരക്ക്

Sunday 17 December 2017 1:00 am IST

പന്തളം: മണ്ഡലവിളക്കിന് പത്തു ദിവസം മാത്രം ബാക്കി നില്‍്‌ക്കെ ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും തിരുവാഭരണം തൊഴാനും വന്‍ഭക്തജനത്തിരക്ക്.
മണിക്കൂറുകളോളം ക്യൂ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയ്ക്കും തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയത്. കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരനും ഇന്നലെ ദര്‍ശനം നടത്തി.
26നാണ് മണ്ഡലവിളക്ക്. അന്ന് ശബരിമല നട അടയ്ക്കുന്നതോടെ രാത്രി 8ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ തിരുവാഭരണ ദര്‍ശനവും അവസാനിക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിന് 30ന് ശബരിമല തുറക്കുമ്പോള്‍ രാവിലെ 5 മുതല്‍ തിരുവാഭരണ ദര്‍ശനം പുനരാരംഭിക്കും.
തിരുവാഭരണഘോഷയാത്ര പുറപ്പെടുന്ന ജനുവരി 12ന് ഉച്ചയ്ക്ക് 12 മണിവരെ തിരുവാഭരണ ദര്‍ശനം നടക്കും. 11ാം തീയതി വരെ തിരുവാഭരണ മാളികയിലും 12ന് പുലര്‍ച്ചെ 5 മണി മുതല്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലുമാണ് തിരുവാഭരണ ദര്‍ശന സൗകര്യം ഉണ്ടാവുക.
തിരുവാഭരണ ദര്‍ശനം പുനരാരംഭിക്കുന്ന 30നുതന്നെ തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്ന പന്തളം രാജപ്രതിനിധിയെയും പന്തളം കൊട്ടാരം പ്രഖ്യാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.