പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടര്‍ ആരംഭിച്ചു

Sunday 17 December 2017 1:00 am IST

പത്തനംതിട്ട: മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ ജില്ലാ ഭരണകൂടങ്ങളുടെയും പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ചെങ്ങൂര്‍ റയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കു കൗണ്ടറില്‍ തീര്‍ഥാടകര്‍ക്ക് അവരുടെ കൈവശമുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ നല്‍കി പകരം സൗജന്യമായി തുണിസഞ്ചി കരസ്ഥമാക്കാം. പമ്പയില്‍ തുണിനിക്ഷേപിക്കുതിനെതിരെയുള്ള ബാധവത്ക്കരണ സന്ദേശങ്ങള്‍, ശബരിമലയിലെ പൂജാ സമയം, മറ്റ് വിവരങ്ങള്‍ എന്നിവ ആലേഖനം ചെയ്ത് അഞ്ച് ഭാഷകളില്‍ തയ്യാറാക്കിയിട്ടുള്ള പോക്കറ്റ് കാര്‍ഡുകളുടെ വിതരണവും കൗണ്ടറില്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തു തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങളും കൗണ്ടറിലൂടെ നല്‍കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.