മരം വീണ് വൈദ്യുതി നിലച്ചു

Saturday 16 December 2017 9:02 pm IST

കാഞ്ഞാര്‍: മരംവീണ് വൈദ്യുതി ലൈന്‍ പൊട്ടി അറക്കുളം മേഖലയില്‍ വൈദ്യുതി മുടങ്ങി. വെള്ളിയാഴ്ച രാത്രി 12 മണിയോടെ അറക്കുളം ആശുപത്രി പടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന മരങ്ങളാണ് ഇലവന്‍ കെ.വി.ലൈനിലേക്ക് മറിഞ്ഞ് വീണത്. മൂന്ന് വൈദ്യുതി തൂണുകള്‍ നിലംപതിച്ചു. ഈ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റുണ്ടായിരുന്നു.
തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി എറെ പരിശ്രമിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രി മുടങ്ങിയ വൈദ്യുതി ഇന്നലെ സന്ധ്യ കഴിഞ്ഞാണ് പുന:സ്ഥാപിച്ചത്. ദീര്‍ഘനേരം വൈദ്യുതി മുടങ്ങിയത് ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.