അസഹിഷ്ണുതയില്ല; മുത്തലാഖ്, ഏകീകൃത സിവില്‍ കോഡില്‍ പിന്തുണ

Friday 15 December 2017 2:45 am IST

ന്യൂദല്‍ഹി: രാജ്യത്ത് അസഹിഷ്ണുതയെന്ന കള്ളപ്രചാരണത്തിന് തിരിച്ചടി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് അസഹിഷ്ണുതയെന്ന, മതേതര മൂല്യങ്ങള്‍ ഇല്ലാതായെന്ന വാദങ്ങളില്‍ കഴമ്പില്ലെന്ന് സര്‍വെ ഫലം. മുത്തലാഖ്, റോഹിങ്ക്യന്‍, ഏകീകൃത സിവില്‍ നിയമം തുടങ്ങിയവയില്‍ സര്‍ക്കാരെടുത്ത നടപടികള്‍ ശരിയെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പാണ് ഓണ്‍ലൈനായി സര്‍വെ നടത്തിയത്.

അസഹിഷ്ണുതയെന്നും മതേതര മൂല്യങ്ങള്‍ ഇല്ലാതായെന്നുമുള്ള വാദങ്ങള്‍ ശരിയല്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത 63 ശതമാനം പേരുടെ അഭിപ്രായം. 32 ശതമാനം വിയോജിക്കുന്നു. തലാഖ്, റോഹിങ്ക്യ, ഏകീകൃത സിവില്‍ നിയമം തുടങ്ങിയവയില്‍ 73 ശതമാനം പേര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. രാജ്യത്തിന്റെ മതേതരത്വം ഈ നടപടികളിലൂടെ ശക്തിപ്പെടുമെന്നാണ് ഇവരുടെ അഭിപ്രായം.

മോദി സര്‍ക്കാരിന്റെ ‘സബ് കാ സാത്ത്, സബ് കാ വികാസ്’ മുദ്രാവാക്യത്തില്‍ 67 ശതമാനം പേര്‍ക്ക് വിശ്വാസമുണ്ട്. 29 ശതമാനത്തിന് എതിരഭിപ്രായം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബിജെപി വികസനത്തിന് ഊന്നല്‍ നല്‍കണമെന്ന് 80 ശതമാനം പേരും, 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മാണം പ്രധാന അജണ്ടയാകില്ലെന്ന് 55 ശതമാനം പേരും വിശ്വസിക്കുന്നു. ഈ മാസം 12 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലെ 72 മണിക്കൂറാണ് ഓണ്‍ലൈനില്‍ സര്‍വെ നടത്തിയത്. ഒമ്പത് ഭാഷകളില്‍ വിവരങ്ങള്‍ തേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.