സൗജന്യ റേഷനിലും വിവേചനം നിരവധി കുടുംബങ്ങള്‍ പുറത്ത്

Sunday 17 December 2017 2:00 am IST

പള്ളുരുത്തി: ഓഖി ദുരിതം വിതച്ച തീരദേശവാസികള്‍ക്കെല്ലാം സൗജന്യ റേഷനില്ല. മത്സ്യതൊഴിലാളികള്‍ക്ക് മാത്രമാണ് സൗജന്യ റേഷനെന്നാണ് അധികൃതരുടെ വാദം. മറ്റു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഖി ദുരിത ബാധിതര്‍ക്കാണ് സൗജന്യ റേഷന്‍ നല്‍കാത്തത്.
സൗജന്യ റേഷന്‍വിതരണത്തില്‍ അധികൃതര്‍ വിവേചനം തീരത്ത് പ്രതിഷേധത്തിനിടയാക്കി. പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൗജന്യ റേഷന്‍ അട്ടിമറിച്ചതെന്ന് ചെല്ലാനം ബസാറിനു സമീപം ഇത്തിപറമ്പില്‍ വിട്ടില്‍ രാജു പറയുന്നു.
മത്സ്യതൊഴിലാളികുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ക്കു മാത്രമാണ് നിലവില്‍ സൗജന്യ റേഷന്‍. ചെല്ലാനം തീരത്ത് യഥാര്‍ത്ഥ മത്സ്യതൊഴിലാളികളില്‍പ്പെട്ടവര്‍ പോലും മറ്റു തൊഴിലാളികളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് രാജു വ്യക്തമാക്കുന്നു.ഇതു മൂലം പ്രദേശത്തെ റേഷന്‍ കടകള്‍ക്കു മുന്നില്‍ തര്‍ക്കവും പതിവായി. വീടു തകര്‍ന്നവരില്‍ പലരും മത്സ്യതൊഴിലാളി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരാണ്.അതുകൊണ്ടുതന്നെ സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക് നഷ്ടമാവുകയാണ്. തീരദേശത്തെ ദുരിതബാധിതര്‍ക്കെല്ലാം സൗജന്യ റേഷന്‍ ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.